05:18pm 13 November 2026
NEWS
മകരവിളക്ക് ദര്‍ശനം കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തര്‍ക്ക് രാത്രിയില്‍ ഭക്ഷണം
12/01/2026  09:30 PM IST
nila
മകരവിളക്ക് ദര്‍ശനം കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തര്‍ക്ക് രാത്രിയില്‍ ഭക്ഷണം

ചെങ്ങന്നൂര്‍: അഖില ഭാരത അയ്യപ്പ സേവാസംഘം ചെങ്ങന്നൂര്‍ ക്യാമ്പില്‍ മകരവിളക്ക് ദര്‍ശനം കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തര്‍ക്ക് രാത്രിയില്‍ ഭക്ഷണം ക്രമീകരിച്ച് വിതരണം ചെയ്യുന്നതിന് താലൂക്ക് കമ്മിറ്റി തീരുമാനിച്ചു. മകര വിളക്ക് ദിവസം പ്രാദേശിക അവധി പ്രധാന ഇടത്താവളമായ ചെങ്ങന്നൂരില്‍ പ്രഖ്യാപിക്കണമെന്ന് കളക്ടറോട് യോഗം ആവശ്യപ്പെട്ടു. ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ ഗൂഢാലോചന എന്ന് യോഗം ഉദ്ഘാടനം ചെയ്ത് ദേശീയ ജനറല്‍ സെക്രട്ടറി ഡി.വിജയകുമാര്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കല്ലൂത്ര അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി ഷാജി വേഴപ്പറമ്പില്‍, കെ.ബി.യശോധരന്‍,  സന്തോഷ് കുമാര്‍ മാന്നാര്‍,  ടി.സി.ഉണ്ണികൃഷ്ണന്‍, രാമചന്ദ്ര കൈമള്‍, രാജേഷ് മുളക്കുഴ, അംബി തിട്ടമേല്‍, മുരുകന്‍ ആചാരി, രാജേഷ് വെച്ചൂരേത്ത്, ഗിരിജത്ത്, പ്രവീണ്‍ ആല തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img